
പാലോട്: പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ദേശീയ മഹോത്സവത്തോടനുബന്ധിച്ച് കേരളകൗമുദി സ്റ്റാൾ ഉദ്ഘാടനവും കേരളകൗമുദി പ്രസിദ്ധീകരിച്ച സപ്ലിമെന്റ് പ്രകാശനവും പാലോട് സ്റ്റേഷൻ ഓഫീസർ സുബിൻ തങ്കച്ചൻ നിർവഹിച്ചു.
ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ആർ.കമലാസനൻ പത്രം ഏറ്റുവാങ്ങി. ഉപദേശക സമിതി പ്രസിഡന്റ് ടി.കെ.വേണുഗോപാൽ, വൈസ് പ്രസിഡന്റ് കെ.ജയകുമാർ, ജനറൽ കൺവീനർ പി.രാജീവൻ, ഉപദേശക സമിതി അംഗങ്ങളായ പത്മാലയം മിനിലാൽ, പി.മോഹനൻ, ജി.രാജീവൻ, വിനോദ്.വി.വി.രാകേഷ്. എ.ഐ, പി.സനിൽകുമാർ, രാഹുലൻ.എസ്, ദീപു .എസ് .വി, ശ്യാംകുമാർ, കൺവീനർമാരായ ഉണ്ണിക്കൃഷ്ണൻ നായർ, ബി.ടി.സതീശൻ, എസ്.ബിജു, വി.സതികുമാർ ,സി.ഷാൻ, പി.എസ്.രാധാകൃഷ്ണൻ നായർ, അരുൺ രാജൻ, അനിൽകുമാർ എന്നിവർ പങ്കെടുത്തു. സ്റ്റാളിൽ നിന്ന് കേരളകൗമുദിക്ക് പരസ്യം നൽകുന്നതിനും, പുതിയ വരിക്കാരായി ചേരുന്നതിനും സൗകര്യം ഉണ്ടായിരിക്കും. കൂടാതെ കേരളകൗമുദി ദിനപത്രം സൗജന്യമായി സ്റ്റാളിൽ നിന്ന് ലഭിക്കും.