photo

പാലോട്: കർഷകർക്ക് കൈത്താങ്ങായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ കൃഷിയിട കർഷക സൗഹൃദ പരിപാടിക്ക് തുടക്കമായി.യുവകർഷകൻ ബി.എസ്.ശ്രീജിത്ത് പവ്വത്തൂരിന്റെ കൃഷിയിടത്തിൽ നടന്ന പരിപാടി നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ബാജിലാൽ,ബി.എൽ.കൃഷ്ണപ്രസാദ്,വാർഡ് അംഗം വിനീത,സിസ ജനറൽ സെക്രട്ടറി ഡോ.സി.സുരേഷ് കുമാർ,കർഷക വിഭാഗം കോ-ഓർഡിനേറ്റർമാരായ ആനാട് എം.ജയചന്ദ്രൻ നായർ,ഇരിഞ്ചയം മോഹൻദാസ്,വട്ടിയൂർക്കാവ് ശശിധരൻ നായർ,തച്ചൻകോട് മനോഹരൻ നായർ,സുദർശനൻ നായർ,വാണിജ്യ കർഷകൻ ആനക്കുഴി ചന്ദ്രൻ,കർഷകൻ ഹരിലാൽ,ജൈവകർഷക ആനകുളം ഗീത,ബസന്ത് വട്ടപ്പൻകാട്,നന്ദിയോട് സതീശൻ,പവ്വത്തൂർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഹണി കുമാർ,കൃഷി ഉദ്യോഗസ്ഥരായ എസ്.ജയകുമാർ,എസ്.കെ.ഷിനു,വിതുര വില്ലേജ് ഫാം ഡയറക്ടർ വിതുര ഷാഫി തുടങ്ങിയവർ പങ്കെടുത്തു.