പാലോട്: വാമനപുരം മണ്ഡലത്തിലെ പാങ്ങോട് പഞ്ചായത്തിലെ കരിമൺകോട് -കൊച്ചടപ്പുപാറ റോഡ് കോൺക്രീറ്റിന് 37.74 ലക്ഷം രൂപയും നന്ദിയോട് പഞ്ചായത്തിലെ പനയമുട്ടം അറവയൽ കുഴി റോഡ് കോൺക്രീറ്റിന് 30 ലക്ഷം രൂപയും അനുവദിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. ടെണ്ടർ നടപടികൾ പൂർത്തിയാക്കി വേഗത്തിൽ നിർമ്മാണം ആരംഭിക്കുമെന്ന് ഡി.കെ മുരളി എം.എൽ എ അറിയിച്ചു.