ആറ്റിങ്ങൽ: വിദ്യാലയത്തിലെ പഠന മികവുകൾ പൊതു സമൂഹത്തിലേക്ക് എത്തിക്കുകയെന്ന ഉദ്ദേശത്തോടുകൂടി തോന്നയ്‌ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ നടത്തിയ വർണോത്സവം 24 സ്‌കൂൾ അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് അംഗം വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് ഇ.നസീറിന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ തോന്നയ്‌ക്കൽ രവി,എസ്.എം.സി ചെയർമാൻ തോന്നയ്‌ക്കൽ രാജേന്ദ്രൻ,എച്ച്.എം സുജിത്ത് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ജെസി ജലാൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ എച്ച് എ നന്ദിയും പറഞ്ഞു.