hi

കിളിമാനൂർ: വീൽചെയറിൽ ജീവിതം തള്ളിനീക്കുന്ന രഞ്ജിനി നിർദ്ധന യുവാവിന് കൈത്താങ്ങൊരുക്കുന്നു. വീൽചെയറിൽ ഇരുന്ന് നെറ്റിപ്പട്ടം നെയ്ത് വിറ്റുകിട്ടിയ കാശ് സ്വരൂപിച്ചാണ് യുവാവിന് ചികിത്സ സഹായം നൽകുന്നത്.

പുതിയകാവ് പ്ലാവിള വീട്ടിൽ ഷിബിയാണ് (38) മാസങ്ങൾക്ക് മുമ്പുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. ഇതുവരെ പത്ത് ലക്ഷത്തോളം രൂപയുടെ ചികിത്സ നടത്തി. ഇനിയും ബാക്കിയുള്ള ഓപ്പറേഷനുകൾക്ക് ലക്ഷങ്ങൾ വേണം. ഇതിനായി പ്രദേശവാസികളായ ചെറുപ്പക്കാർ ബിരിയാണി ചലഞ്ച് നടത്തി. ഇതറിഞ്ഞ രഞ്ജിനിയും ഈ ഉദ്യമത്തിൽ പങ്കാളിയാവുകയായിരുന്നു.

ചലനശേഷികൾ ദുർബലമാകുന്ന സ്‌പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് വീൽ ചെയറിൽ പേപ്പർ പേനയും അലങ്കാര നെറ്റിപ്പട്ടവും നിർമ്മിച്ച് ജീവിതം തള്ളി നീക്കുകയാണ് രഞ്ജിനി. എന്നാൽ ഇതൊന്നും ചികിത്സയ്ക്ക് മതിയാകില്ല. സുമനസുകളുടെ സഹായം അഭ്യർത്ഥിച്ച് ഷിബി ഇന്ത്യൻ ബാങ്കിന്റെ കടയ്ക്കൽ ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ 6753214741, ഗൂഗിൾ പേ നമ്പർ 9847431073.