
കിളിമാനൂർ: പനപ്പാംകുന്ന് ഗവ.എൽ.പി.എസിലെ വാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് ഉദ്ഘാടനം ചെയ്‌തു. എം.എം.സി വൈസ് ചെയർമാൻ ഷാജി ആർ.അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ബേബിസുധ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഗിരിജ,മടവൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സി.രവീന്ദ്രൻ ഉണ്ണിത്താൻ,പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് കെ.ജഗദീശ് ചന്ദ്രൻ ഉണ്ണിത്താൻ, എൻ.വിജയകുമാർ,ജനത വായനശാല പ്രസിഡന്റ് പി.ഉണ്ണികൃഷ്ണക്കുറുപ്പ്,സ്‌കൂൾ ഹെഡ്മിസ്ട്രസ് രേഖ എസ്,സി.ആർ.സി കോ ഓർഡിനേറ്റർ ദിവ്യാ ദാസ്, അദ്ധ്യാപികമാരായ ദീപ സി.കെ,വിജി വി.എസ്, മാളു എൽ,അംബിക അമ്മ ഡി. എന്നിവർ സംസാരിച്ചു.