രോഗത്തെക്കുറിച്ച് മകൾ സൗഭാഗ്യ

നടിയും നർത്തകിയുമായ താര കല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെടുത്തിയ രോഗാവസ്ഥയെക്കുറിച്ച് മകൾ സൗഭാഗ്യ വെങ്കിടേഷ്.
സ്പാസ് മോഡിക് ഡിസ്ഫോണിയ എന്ന രോഗാവസ്ഥയാണ് താരകല്യാൺ നേരിടുന്നത്. സൗഭാഗ്യ പങ്കുവച്ച വീഡിയോയിലൂടെയാണ് രോഗവിവരം വെളിപ്പെടുത്തിയത് ''
തൈറോയിഡ് ഗോയിറ്റർ മൂലമാണ് അമ്മയുടെ ശബ്ദം നഷ്ടമാവുന്നത് എന്നാണ് ആദ്യം കരുതിയത്. ഗോയിറ്റർ അകത്തേക്ക് വളർന്ന് ആകെ പ്രശ്നമായിരുന്നു. സൗണ്ട് ബോക്സിൽ ഇടിച്ചിരിക്കുമ്പോഴാണ് ശബ്ദം പോയത് എന്ന് കരുതി. പിന്നെ എത്രയോ വർഷങ്ങളായി അമ്മ കുട്ടികളെ ശബ്ദമെടുത്ത് പഠിപ്പിക്കുന്നുണ്ടല്ലോ . ശബ്ദത്തിന് വലിയ സ്ട്രെയിൻ നൽകികൊണ്ട് ജോലി ചെയ്യേണ്ടിവരുന്ന ടീച്ചർമാരിലും ശബ്ദം നഷ്ടപ്പെടുന്ന അവസ്ഥ കാണാറുണ്ട്. എന്നാൽ പിന്നീടാണ് കണ്ടെത്തിയത് അമ്മയ്ക്ക് സ്പാസ് മോഡിക് ഡിസ്ഫോണിയ എന്ന രോഗാവസ്ഥയാണെന്ന്. ഇൗ അവസ്ഥയിൽനിന്ന് പുറത്തുകടക്കാനുള്ള ഒരു വഴി ബോട്ടോക്സ് ആയിരുന്നു. അത് ചെയ്ത സമയത്തായിരുന്നു അമ്മാമ്മയുടെ മരണം. ബോട്ടോക്സ് കഴിഞ്ഞാൽ പൂർണ വിശ്രമം ആവശ്യമാണ്. വെള്ളംപോലും കുടിക്കാൻ ബുദ്ധിമുട്ടായിരുന്നു അമ്മയ്ക്ക്. മരണം അറിഞ്ഞ് വന്നവരോട് സംസാരിക്കാതിരിക്കാൻ കഴിയില്ലായിരുന്നു. വീണ്ടും സ്ട്രെയിൻ ചെയ്തു സംസാരിച്ചതോടെ ഇൗ അവസ്ഥ പൂർവ്വാധികം ശക്തിയോടെ തിരിച്ചുവന്നു.
പിന്നീടുള്ള വഴി സർജറി മാത്രമായിരുന്നു. ഇപ്പോൾ സർജറി കഴിഞ്ഞു. ഒരുമണിക്കൂർ നീണ്ട ശസ്ത്രക്രിയ ആയിരുന്നു.മൂന്നാഴ്ച കഴിഞ്ഞാൽ അമ്മയ്ക്ക് ശബ്ദം തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശബ്ദം തിരിച്ചുകിട്ടിയാലും ചെറിയ വ്യത്യാസമുള്ള ശബ്ദമായിരിക്കും. കൂടാതെ പാട്ട് പാടാനൊന്നും സാധിക്കില്ല. ഹൈസ്പീച്ചിൽ സംസാരിക്കാനോ പാട്ട് പാടാനോ പാടില്ലെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. സൗഭാഗ്യ പറയുന്നു.