വക്കം: ആറ്റിങ്ങൽ എം.പി അടൂർ പ്രകാശിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വക്കം ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ച മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു. വക്കം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ കിഴക്കേ മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപം, പന്ത്രണ്ടാം വാർഡിൽ മുക്കാലുവട്ടം ക്ഷേത്രത്തിന് സമീപം,പതിമൂന്നാം വാർഡ് ഇറങ്ങുകടവ് ഗുരു മന്ദിരത്തിന് സമീപവുമാണ് ഹൈമാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തത്. വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലാലിജ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിഷ്ണു, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ അശോകൻ,ഫൈസൽ,ജയ,യൂത്ത് കോൺഗ്രസ് വക്കം മണ്ഡലം പ്രസിഡന്റ് സോണി,മഹിളാ കോൺഗ്രസ് വക്കം മണ്ഡലം പ്രസിഡന്റ് മിനിമോൾ ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി പ്ലാവിള ജോസ്, സലിംരാജ്, വാസുദേവൻ എന്നിവരും പങ്കെടുത്തു.