
വെള്ളറട: തെക്കൻ കുരിശുമല ഒന്നാംഘട്ട തീർത്ഥാടനത്തിന് കൊടിയിറങ്ങി.ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെയും തീർത്ഥാടകരുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു.വാഹനങ്ങളെകൊണ്ട് കുരിശുമലയും പരിസരവും നിറഞ്ഞു.ഇന്നലെ വൈകിട്ട് കുരിശുമല ഡയറക്ടർ വിൻസെന്റ് കെ.പീറ്റർ സംഗമവേദിയിൽ തീർത്ഥാടന പതാകയിറക്കിയതോട് കൂടിയാണ് 8നാൾ നീണ്ടുനിന്ന തീർത്ഥാടനത്തിന് സമാപനമായത്.തുടർന്ന് നടന്ന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജ് മോഹൻ ഉദ്ഘാടനം ചെയ്തു.നെയ്യാറ്റിൻകര രൂപത വികാരി ജനറൽ ജി.ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ചു.ഡോ.വിൻസെന്റ് കെ.പീറ്റർ തീർത്ഥാടന അവലോകനം നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരള വിൻസെന്റ്,മണികടയാലുമൂട് തുടങ്ങിയവർ സംസാരിച്ചു.തീർത്ഥാടനകേന്ദ്രം ജനറൽ സെക്രട്ടറി പ്രജിത്ത് എസ്.എൻ സ്വാഗതവും ടി.ജി.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.രണ്ടാം ഘട്ടം 28,29 തിയതികളിൽ നടക്കും.