
തിരുവനന്തപുരം: ഡിജിറ്രൽ റീസർവെ പൂർത്തിയാക്കിയ വില്ലേജുകളിൽ പുതിയ ആധാര രജിസ്ട്രേഷനു ഇനിമുതൽ കൈമാറ്രം ചെയ്യുന്ന ഭൂമിയുടെ ഡിജിറ്റൽ സർവേ സ്കെച്ചും നൽകണം. ഇതുസംബന്ധിച്ച രജിസ്ട്രേഷൻ ചട്ടം ഭേദഗതി ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങി. കൈമാറ്റം ചെയ്യുന്ന ഭൂമിയുടെ പോക്കുവരവ് വേഗത്തിലാക്കാനും ലൊക്കേഷൻ വേഗത്തിൽ കണ്ടെത്താനുമാണ് നടപടി. ഒരാളുടെ 50 സെന്റ് സ്ഥലത്തിൽ നിന്ന് 10 സെന്റാണ് കൈമാറ്രം ചെയ്യുന്നതെങ്കിൽ ഡിജിറ്റൽ റീസർവെ പ്രകാരമുള്ള സ്കെച്ചാണ് (പ്രീമ്യൂട്ടേഷൻ സ്കെച്ച്) ആധാരത്തിനൊപ്പം നൽകേണ്ടത്. സംസ്ഥാനത്തെ 81 വില്ലേജുകളിലാണ് ഡിജിറ്റൽ റീസർവെ പൂർത്തിയാക്കി 9(2) നോട്ടിഫിക്കേഷൻ നടത്തിയിട്ടുള്ളത്.