laharisammanam

മുടപുരം: ലഹരിമുക്ത പഞ്ചായത്തെന്ന ലക്ഷ്യം മുൻനിറുത്തി കഴിഞ്ഞ ഒരുവർഷമായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും, സ്കൂളുകളിലും നടക്കുന്ന ബോധവത്കരണ പരിപാടിയുടെ സമാപന സമ്മേളനവും പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് ആർ.ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു.

ലഹരിക്കെതിരെ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് ഉപഹാരം നൽകി. ചടങ്ങിൽ പട്ടികജാതി വിഭാഗത്തിലെ ഉന്നത വിദ്യാഭ്യാസത്തിനർഹരായ 16 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്‌തു. ചിറയിൻകീഴ് എക്സൈസ് ഇൻസ്‌പെക്ടർ ഷിബു ലഹരി വിരുദ്ധ ബോധവത്കരണം നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ ജി.പ്രമോദ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്.സുലഭ, ടി.സുനിൽ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ആർ.മനോന്മണി, എൻ.രഘു, പി.പ്രസന്ന,സൈജ നാസർ,കടയറ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.