prakash-javadekar

തിരുവനന്തപുരം: ലോക‌്സഭ തിരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളുണ്ടാവുമെന്ന് മുൻകേന്ദ്രമന്ത്രിയും ബി.ജെ.പി കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വികസനവും കേന്ദ്രസർക്കാർ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

യാതൊരു വിവേചനവുമില്ലാതെ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ പ്രധാനമന്ത്രി മോദി കേരളീയർക്ക് എത്തിച്ചു. തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യം 400നുമുകളിലും ബി.ജെ.പി 370 ലധികം സീറ്റുകളും നേടും.

യു.ഡി.എഫിനും എൽ.ഡി.എഫിനും കേരളത്തിൽ ഇനി ഭാവിയില്ല. പുതുതായി ഒന്നും വാഗ്ദാനം ചെയ്യാനില്ലാത്തിനാൽ അപ്രസക്തങ്ങളായ വിഷയങ്ങളാണ് അവർ ഉയർത്തിക്കൊണ്ടുവരുന്നത്. രാഹുൽഗാന്ധി പ്രധാനമന്ത്രിയാവുമെന്ന് ഇപ്പോൾ ആരും പറയുന്നില്ല. നരേന്ദ്രമോദിയെന്ന സമാനതകളില്ലാത്ത നേതാവാണ് എല്ലാവർക്കും മുന്നിൽ. മോദി സർക്കാർ മൂന്നാമതും അധികാരത്തിലെത്തുമെന്ന് എല്ലാവർക്കും ബോദ്ധ്യമുണ്ടെന്നും ജാവദേക്കർ വിശദമാക്കി.