lapptoopp

മുടപുരം: അഴൂർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിദ്യാർത്ഥികൾക്കുളള ലാപ്ടോപ്പ് വിതരണം മാതശ്ശേരിക്കോണം യു.പി.സ്‌കൂളിൽ അഴൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ആർ.അനിൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കവിത ബി.എസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.സുര,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ഷാജഹാൻ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. അംബിക,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബി.മനോഹരൻ,എസ്.വി.അനിലാൽ,ലതിക മണി രാജൻ,ഷീബാരാജ്,ബി.ഷിജ,ലിസി ജയൻ,ഹെഡ്മിസ്ട്രസ് ബീന തുടങ്ങിയവർ പങ്കെടുത്തു.