1

പൂവാർ: പുതിയതുറ വിശുദ്ധ നിക്കോളാസ് ദേവാലയത്തിൽ 14 -ാമത് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് കൊടികയറി. കുരിശടി ചാപ്പലിൽ നിന്ന് ആശീർവദിച്ച പതാകയും വിശുദ്ധന്റെ രൂപവുമായി ഘോഷയാത്രയായി ദേവാലയത്തിലെത്തി. ഇടവക വികാരി ഫാദർ ഗ്ലാഡിൻ അലക്സ് തിരുനാൾ കൊടിയേറ്റ് നിർവഹിച്ചു.തുടർന്ന് ദിവ്യബലിയും അർപ്പിച്ചു.

ഇന്ന് വൈകിട്ട് സന്ധ്യാവന്ദനത്തിന ശേഷം വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ ചാപ്ര പ്രദക്ഷിണവും നടക്കും.സമാപന ദിവസമായ നാളെ രാവിലെ 9ന് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാൻ ഡോ.തോമസ് ജെ.നെറ്റോ മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയും തുടർന്ന് ദേവാലയത്തിനു ചുറ്റും വിശുദ്ധന്റെ രൂപവും വഹിച്ചു കൊണ്ടുള്ള തേര് എഴുന്നെള്ളിപ്പ്,സ്‌നേഹവിരുന്നും,കുഞ്ഞു മക്കൾക്കായി ചോറൂട്ടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഇടവക വികാരി ഫാദർ ഗ്ലാഡിൻ അലക്സ്,സഹവികാരി ഫാ.വിനീത് പോൾ എന്നിവർ അറിയിച്ചു.