
തിരുവനന്തപുരം: അഭിജിത്ത് ഫൗണ്ടേഷൻ വാർഷിക പൊതുയോഗം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി കോട്ടുകാൽ കൃഷ്‌ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചെയർമാൻ ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്‌തു. ഈ വർഷം നടപ്പിലാക്കേണ്ട പദ്ധതികളുടെയും ഒമ്പതാം അനുസ്‌മരണ പരിപാടിയുടെ ആലോചനയും കോർപ്പറേഷൻ ഉപതിരഞ്ഞെടുപ്പിൽ വാഴമുട്ടത്ത് നിന്ന് വിജയിച്ച ഫൗണ്ടേഷൻ സെക്രട്ടറി പനത്തുറ ബൈജുവിന് സ്വീകരണവും സംഘടിപ്പിച്ചു.
യുവത്വത്തെ മയക്കുമരുന്നു ഉപയോഗത്തിൽ നിന്നും മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഫൗണ്ടേഷൻ നടപ്പിലാക്കിയ റിഥം പദ്ധതി തുടരേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അതിനാൽ പദ്ധതി ഒരുവർഷം കൂടി പദ്ധതി മുന്നോട്ടു കൊണ്ടുപോകുമെന്നും ഡോ.ജോർജ് ഓണക്കൂർ ചടങ്ങിൽ പ്രഖ്യാപിച്ചു. അഭിജിത്തിന്റെ ഒമ്പതാം ഓർമ്മദിനം ജൂലായ് 25ന് തിരുവനന്തപുരത്ത് വിവിധ സാമൂഹ്യ സേവന സഹായ പരിപാടികളോടെ നടത്താനും റിഥം പദ്ധതിയിൽ കൂടുതൽ സംഘടനകളെയും സ്ഥാപനങ്ങളെയും പങ്കെടുപ്പിക്കണമെന്നും തീരുമാനിച്ചു.
ചടങ്ങിൽ ജനറൽ സെക്രട്ടറി അജിത് വെണ്ണിയൂർ,വർക്കിംഗ് ചെയർമാൻ എസ്.പ്രകാശ്,വൈസ് ചെയർമാൻ കരുംകുളം ജയകുമാർ, സെക്രട്ടറി പനത്തുറ ബൈജു,അഡ്വ.ജയകൃഷ്ണൻ,ഗിരീഷ്.എസ്,സജിത റാണി സി.ആർ എന്നിവർ സംസാരിച്ചു.