mr

തിരുവനന്തപുരം: സീനിയർ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പൊതുസമ്മേളനം പ്രസ് ക്ലബ് ഹാളിൽ പ്രസിഡന്റ് കെ.പി.രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

പുതിയ ജില്ലാ ഭാരവാഹികളായി എം.രാജേന്ദ്രപ്രസാദ്(പ്രസിഡന്റ്),കെ.പി.രാജശേഖരൻ പിള്ള(സെക്രട്ടറി),വി.ഷീന(വൈസ് പ്രസിഡന്റ്), അഗസ്റ്റിൻ കണിപ്പിള്ളി(ജോയിന്റ് സെക്രട്ടറി),സി.ഇ.വാസുദേവ ശർമ്മ(ട്രഷറർ),കെ.പി.രവീന്ദ്രനാഥ്,എസ്.രാജശേഖരൻപിള്ള, എൻ.ശങ്കരൻകുട്ടി,ബി.വി.പവനൻ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ്.ആർ.ശക്തിധരൻ,സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.ജനാർദനൻ നായർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.