തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂർ ഇന്നലെ രാവിലെ 8 മുതൽ ദേവാലയ സന്ദർശനം ആരംഭിച്ചു. ഹോളിക്രോസ് ദേവാലയം,പരുത്തിപ്പാറ,റാണി ഗിരി ദേവാലയം,മണ്ണന്തല, നസ്രത്ത് ദേവാലയം,കേശവദാസപുരം ഇമ്മാനുവൽ മാർത്തോമാ ദേവാലയം,പരുത്തിപ്പാറ യാക്കോബായ സഭ,നാലാഞ്ചിറ എൽ.എം.എസ് ദേവാലയം,മുട്ടട തുടങ്ങിയ ദേവാലയങ്ങൾ സന്ദർശിച്ചു. പൊതുപരിപാടികളിലും അദ്ദേഹം പങ്കെടുത്തു.
തിരഞ്ഞെടുപ്പ് വേളയിലെ ദേവാലയ സന്ദർശനം പുതിയ കാര്യമല്ലെന്നും എല്ലാ ആഘോഷവസരങ്ങളിലും താൻ നിയോജക മണ്ഡലത്തിലെ എല്ലാ വിശ്വാസികളെയും നേരിട്ട് കാണുകയും അവരുമായി സ്‌നേഹം പങ്കുവയ്‌ക്കുകയും ചെയ്യാറുണ്ടെന്നും തരൂർ പറഞ്ഞു. വിവിധ സഭകളുടെ ആസ്ഥാനങ്ങളും അദ്ദേഹം സന്ദർശിച്ചു. പി.എം.ജിയിലെ ദേവാലയത്തിൽ വിശ്വാസികൾക്കും പുരോഹിതനുമൊപ്പം ഡോ.തരൂർ ഭക്ഷണം കഴിച്ചു.