തിരുവനന്തപുരം: ജീവനക്കാരോടുള്ള സംസ്ഥാന സർക്കാർ അവഗണനയ്ക്കെതിരായ പ്രതിഷേധം ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ.ജയകുമാർ പറഞ്ഞു. കേരള എൻ.ജി.ഒ സംഘ് നോർത്ത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമാനിർമ്മാതാവും ജനം ടി.വി എക്സിക്യുട്ടീവ് ചെയർമാനുമായ ജി.സുരേഷ് കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. ജനം ടി.വി മുൻ ചീഫ് എഡിറ്റർ ജി.കെ.സുരേഷ് ബാബു വിഷയാവതരണം നടത്തി. ആർ.ആർ.കെ.എം.എസ് ദേശീയ ഉപാദ്ധ്യക്ഷൻ പി.സുനിൽ കുമാർ, എൻ.ജി.ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.ശ്രീകുമാരൻ,സംസ്ഥാന സെക്രട്ടറി കെ.രാധാകൃഷ്ണപിള്ള, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ എസ്.വിനോദ് കുമാർ,പ്രദീപ് പുള്ളിത്തല, നോർത്ത് ജില്ലാ സെക്രട്ടറി സജീഷ് കുമാർ.ബി.കെ,ജില്ലാ പ്രസിഡന്റ് ജി.ഹരികുമാർ,ജില്ലാ ട്രഷറർ ഉണ്ണിക്കൃഷ്ണൻ വി.വി,സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് സംസ്ഥാന ട്രഷറർ അജയ് എൻ.നായർ,എൻ.ടി.യു സംസ്ഥാന സമിതി അംഗം വി.കെ.ഷാജി, സൗത്ത് ജില്ലാ സെക്രട്ടറി സന്തോഷ് അമ്പലത്തറക്കൽ,ഗസറ്റഡ് എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി ഡി.ആർ.അനിൽ എന്നിവർ സംസാരിച്ചു.