
തിരുവനന്തപുരം :കേരള ചരിത്ര ഗവേഷണ കൗൺസിൽ ഇരുപത്തിമൂന്നാം സ്ഥാപകദിനം പ്രമാണിച്ച് വിവിധ കോളേജുകളിൽ ഇന്നും നാളെയും 'പ്രാദേശിക ചരിത്ര രചനയിലെ സമകാലിക പ്രവണതകൾ: കേരള പശ്ചാത്തലത്തിൽ' എന്ന വിഷയത്തിൽ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. കേരള സമൂഹത്തിലെ ചരിത്രകാര സമൂഹവും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചതെന്ന് കേരള ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ടർ ദിനേശൻ വടക്കിനിയിൽ അറിയിച്ചു.