
തിരുവനന്തപുരം: ലത്തീൻ അതിരൂപത കാത്തലിക്ക് ടീച്ചേഴ്സ് ഗിൽഡിന്റെ 32ാമത് വാർഷികാഘോഷം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ ഉദ്ഘാടനം ചെയ്തു. വെള്ളയമ്പലം ലിറ്റിൽ ഫ്ളവർ ഹാളിൽ നടന്ന ചടങ്ങിൽ ഗിൽഡ് പ്രസിഡന്റ് ഇഗ്നേഷ്യസ് ലയോള അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഈ വർഷം വിരമിക്കുന്ന അദ്ധ്യാപകരെ ഡോ സുസൈപാക്യം ആദരിച്ചു. ഗിൽഡ് ജോയിന്റ് സെക്രട്ടറി പ്രശാന്ത് പി.ടി,അതിരൂപത കോർപ്പറേറ്റ് മാനേജർ ഡോ.ഡൈസൺ യേശുദാസ്,ഗിൽഡ് സെക്രട്ടറി നിഷ .പി. ജോസ്,അതിരൂപത സഹായമെത്രാൻ ഡോ.ക്രിസ്തുദാസ്.ആർ,ഫോ സജു റോൾഡൻ,സൂസി മിനി,തദേവൂസ്,ഗിൽഡ് വൈസ് പ്രസിഡന്റ് പത്രോസ് ജോൺ തുടങ്ങിയവർ പങ്കെടുത്തു.