
കുളത്തൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തോട് ശാഖയിലെ നവീകരിച്ച ശാഖാ മന്ദിരത്തിന്റെ ഉദ്ഘാടനം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി ഇൻ ചാർജ് സ്വാമി അഭയാനന്ദ നിർവഹിച്ചു.
ശാഖാ പ്രസിഡന്റ് പുഷ്‌കരന്റെ അദ്ധ്യക്ഷതയിൽ ശാഖാ സെക്രട്ടറി രമേശൻ തെക്കെയറ്റം സ്വാഗതം പറഞ്ഞ ചടങ്ങിൽ പത്രാധിപർ കെ. സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ആലുവിള അജിത്ത്,ചേന്തി അനിൽ,രാജൻ തന്ത്രി,കോലത്തുകര പ്രമോദ്,ടി.ഉദയകുമാർ,ടി.അനിൽകുമാർ,രത്നവല്ലി,ദീപാരാജ്,ധർമ്മരാജൻ ഗുരുദീപം തുടങ്ങിയവർ സംസാരിച്ചു.