
ചിത്രത്തിന്റെ ഛായാഗ്രാഹകനും ആഷിഖ് അബു ആണ്
ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ളബിൽ വാണി വിശ്വനാഥും വിൻസി അലോഷ്യസും. ദിലീഷ് പോത്തൻ, പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യാപ്, വിജയരാഘവൻ, സുരഭിലക്ഷ്മി, റംസാൻ, മുഹമ്മദ് ഉണ്ണിമായ പ്രസാദ്, എന്നിവരാണ് മറ്റു താരങ്ങൾ. അനുരാഗ് കാശ്യപ് പ്രതിനായകനായാണ് ചിത്രത്തിൽ എത്തുന്നത്. അനുരാഗ് കശ്യാപിന്റെ മലയാള അരങ്ങേറ്റം കൂടിയാണ്. ശ്യാം പുഷ്കരൻ ദിലീഷ് കരുണാകരൻ, ഷറഫ് സുഹാസ് കൂട്ടുകെട്ടിലാണ് റൈഫിൾ ക്ളബിന്റെ തിരക്കഥ. ശ്യാം പുഷ്കരൻ ദിലീഷ് കരുണാകരൻ കൂട്ടുകെട്ട് മായാനദിക്കുശേഷം ആഷിഖ് അബു ചിത്രത്തിനുവേണ്ടി ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. തങ്കം എന്ന ചിത്രത്തിനുശേഷം ശ്യാം പുഷ്കരൻ രചന നിർവഹിക്കുന്ന ചിത്രംകൂടിയാണ് റൈഫിൾ ക്ളബ്. ചിത്രത്തിന്റെ ഛായാഗ്രഹണവും ആഷിഖ് അബു നിർവഹിക്കുന്നു. മാത്യു തോമസ്, മനോജ് കെ. ജയൻ, എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ലൗലി എന്ന ചിത്രത്തിലൂടെയാണ് ആഷിഖ് അബു ഛായാഗ്രാഹകനാവുന്നത്. ഒ.പി.എം സിനിമാസിന്റെയും ട്രൂ സ്റ്റോറീസിന്റെയും ബാനറിൽ ആണ് നിർമ്മാണം. അതേസമയം പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം വാണിവിശ്വനാഥ് മലയാളത്തിൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് റൈഫിൾ ക്ളബ്. നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ശ്രീനാഥ് ഭാസി നായകനായ ആസാദി എന്ന ചിത്രത്തിലൂടെയാണ് രണ്ടാം വരവ്. രവീണ രവിയാണ് നായിക.