ബാലരാമപുരം: പൂങ്കോട് മുള്ളുവിള ദേവീക്ഷേത്രത്തിൽ 2024ലെ പറണേറ്റ് മഹോത്സവം 22 മുതൽ ഏപ്രിൽ 23വരെ നടക്കും. 22ന് രാവിലെ 8ന് കലശപൂജ, 12.15ന് തൃക്കൊടിയേറ്റ്, 1.30ന് തങ്കത്തിരുമുടി പുറത്തെഴുന്നള്ളത്ത്, 3ന് കമ്പനിവിള തായ് വൃക്ഷച്ചുവട്ടിൽ ദേവീ എഴുന്നള്ളത്തും വിശേഷാൽ പൂജയും, വൈകിട്ട് 4.15ന് ഭക്തിനിർഭരമായ ദേവീ എഴുന്നള്ളത്തും ഘോഷയാത്രയും, 23ന് വൈകിട്ട് 5.30ന് ഭജന, രാത്രി 7ന് കളംകാവൽ, 8.30ന് നാട്യാഞ്ജലി, രാത്രി 12ന് വിളക്കെഴുന്നള്ളിപ്പ്,തുടർന്ന് മാടൻ തമ്പുരാന് പൂജയും പൊങ്കാല വിളയാട്ടവും.
24ന് രാവിലെ 10ന് ക്ഷേത്ര ട്രസ്റ്റ് ഭരണസമിതിയും എസ്.എൻ ഹെൽത്ത് കെയർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്,1 ന് സമൂഹസദ്യ, 25,26,27 28 തീയതികളിൽ രാവിലെ 6.30 മുതൽ നിറപറ, ( മുടവൂർപ്പാറ, വെട്ടുബലി കുളത്തിൻകര, വയലിക്കട), 29ന് രാവിലെ 6.30 മുതൽ നിറപറ (വയലിക്കട, കിഴക്കേ കാലയിൽ പൂങ്കോട് വഴി തങ്കത്തിരുമുടി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നു), തുടർന്ന് കളംകാവൽ, രാത്രി 9ന് ട്രാക്ക് ഗാനമേള, 30ന് വൈകിട്ട് 6.30ന് സന്ധ്യാപൂജ, രാത്രി 7ന് ഭജന, 12.30ന് ദിക്കുബലി, 31ന് രാവിലെ 6.30ന് നിറപറ (ഭഗവതിനട, പെരിങ്ങമല), രാത്രി 7ന് ദേവീ എഴുന്നള്ളത്ത് (പെരിങ്ങമല), ഏപ്രിൽ ഒന്നിന് രാവിലെ 6.30 മുതൽ നിറപറ, രാത്രി 7ന് ദേവീ എഴുന്നള്ളത്ത്, 2ന് രാവിലെ 6.30 മുതൽ നിറപറ, 3ന് രാവിലെ 6.30ന് നിറപറ,4ന് രാവിലെ 6.30 മുതൽ നിറപറ (വെടിവെച്ചാൻകോവിൽ, മെയിൽ റോഡിന് തെക്ക് വശം പൂങ്കോട് വഴി തങ്കത്തിരുമുടി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നു ), തുടർന്ന് കളംകാവൽ,​ രാത്രി 8.30ന് സംഗീതാർച്ചന,​ 5ന് ഉച്ചയ്ക്ക് 12.30ന് മധുപൂജ,​ വൈകിട്ട് 6.30ന് സന്ധ്യാപൂജ,​ രാത്രി 7.30ന് നൃത്തനൃത്യങ്ങൾ,​ രാത്രി 12.30ന് ദിക്കുബലി,​ 6ന് രാവിലെ 6.30 മുതൽ നിറപറ, 7ന് രാവിലെ 6.30 മുതൽ നിറപറ,8ന് രാവിലെ 6.30 മുതൽ നിറപറ, 9ന് രാവിലെ 6.30 മുതൽ നിറപറ​,​10ന് രാവിലെ 6.30 മുതൽ നിറപറ ( വെടിവെച്ചാൻകോവിൽ മെയിൽ റോഡിന് വടക്ക് വശം വഴി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നു)​,​ തുടർന്ന് കളംകാവൽ,​ രാത്രി 8.30ന് സംഗീതാർച്ചന,​ 11ന് രാവിലെ 8.35ന് പറണേറ്റിന് ആവശ്യമായ തെങ്ങ് മുറിക്കൽ,​ വൈകിട്ട് 6.30ന് സന്ധ്യാപൂജ,​ രാത്രി 7.30ന് നൃത്താവിഷ്കാരം,​ 12ന് 11ന് സമൂഹസദ്യ,​ രാത്രി 7ന് ഭജന,​ രാത്രി 12.30ന് ദിക്കുബലി( താന്നിവിള)​,​ 13ന് രാവിലെ 6.30 മുതൽ നിറപറ, 14ന് രാവിലെ 6.30 മുതൽ നിറപറ,15ന് രാവിലെ 6.30 മുതൽ നിറപറ,16ന് രാവിലെ 6.30 മുതൽ നിറപറ ( മുടവൂർപ്പാറ,​ മൈങ്കല്ലിയൂർ ക്ഷേത്രത്തിന് വടക്ക് ഭാഗം റോഡ് വഴി തങ്കത്തിരുമുടി ക്ഷേത്രസന്നിധിയിലെത്തിച്ചേരുന്നു)​,​ തുടർന്ന് കളംകാവൽ,​ വൈകിട്ട് 5.30ന് ഭജന,​ രാത്രി 8.30ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും. 17ന് രാവിലെ 10ന് നാഗരൂട്ടും സർപ്പപാട്ടും,​ രാത്രി 9.30ന് നാടകം ചിറക്,​ 18ന് രാവിലെ 8.35ന് പറണേറ്റിന് ആവശ്യമായ തെങ്ങ് നാട്ടൽ കർമം,​ 11ന് സമൂഹസദ്യ,​ വൈകിട്ട് 6.30ന് സന്ധ്യാപൂജ,​ രാത്രി 8.30ന് ഗാനമേള,​ 19ന് വൈകിട്ട് 5ന് പൂങ്കോട് ശാഖാ വാർഷികവും സാംസ്കാരിക സമ്മേളനവും,​ രാത്രി 7ന് കളംകാവൽ,​ രാത്രി 8.30ന് ഭക്തിഗാനസുധ,​ 20ന് വൈകിട്ട് 4.30ന് ഐശ്വര്യപൂജ,​ വൈകിട്ട് 6ന് പുഷ്പാഭിഷേകവും സമൂഹ അർച്ചനയും,​ രാത്രി 7.30ന് മെഗാഷോ,​ 21ന് രാവിലെ 8.30ന് ഭക്തിഗാനസുധ,​ 10ന് പൊങ്കാല,​ 11 ന് സമൂഹസദ്യ,​ 2.05ന് പൊങ്കാല നിവേദ്യം,​ വൈകിട്ട് 5ന് ക്ഷേത്ര തെക്കതിൽ നിന്നും കുത്തിയോട്ടം. താലപ്പൊലി,​ രാത്രി 7ന് ദേവീ എഴുന്നള്ളത്ത്,​ രാത്രി 8.30ന് നൃത്തസന്ധ്യ,​ 22ന് വൈകിട്ട് 6.45ന് മെഗാ മ്യൂസിക്കൽ നൈറ്റ്,​ രാത്രി 11.15ന് പറണേറ്റ്,​ 23ന് രാവിലെ 7ന് നിലത്തിൽപ്പോര്,​ വൈകിട്ട് 5.30ന് ഗുരുസി,​ രാത്രി 7.45ന് ആറാട്ടിനായി തങ്കത്തിരുമുടി മുടവൂർപ്പാറ വെട്ടുബലിക്കുളം ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്,​ രാത്രി 8.15ന് ആറാട്ട്,​ 10.30ന് തങ്കത്തിരുമുടി അകത്തെഴുന്നള്ളിപ്പ്,​ തുടർന്ന് തൃക്കൊ‌ടിയിറക്ക്.