
കല്ലമ്പലം: ഒന്നരമാസം ഗർഭിണിയായ യുവതി തൂങ്ങി മരിച്ചനിലയിൽ. ഒറ്റൂർ മൂങ്ങോട് പേരേറ്റിൽ കാട്ടിൽ വീട്ടിൽ ബൈജുവിന്റെയും ലീനയുടെയും മകൾ ലക്ഷ്മി (19)ആണ് മരിച്ചത്.11 മാസത്തിനു മുൻപ് പ്രണയ വിവാഹമായിരുന്നു. കിരൺ ആണ് ഭർത്താവ്. മണമ്പൂർ ശങ്കരൻമുക്കിനു സമീപം വാടകവീട്ടിൽ ഇവർ താമസിച്ചുവരവേ ഞായറാഴ്ച വൈകിട്ടോടെയിരുന്നു ജന്നലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ചെമ്പക മംഗലത്ത് സായ് റാം കോളജിൽ ഫൈനൽ ഇയർ ഡിഗ്രിക്ക് പഠിക്കുകയാണ് പെൺകുട്ടി. ഗർഭിണി ആയതിനാൽ പഠിക്കാൻ പോകുന്നത് ഭർത്താവ് വിലക്കിയിരുന്നു. ഇതാവാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. ഗാർഹിക പീഡനം നടന്നു വന്നിരുന്നതായും കൂട്ടുകാരികൾ പറഞ്ഞു. കടയ്ക്കാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
വർക്കല എ.എസ്.പി യുടെ നേതൃത്വത്തിൽ ഫോറൻസിക് പരിശോധന നടത്തി.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്നലെ വൈകിട്ട് 3 മണിയോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.
ഫോട്ടോ
ലക്ഷ്മി