നെയ്യാറ്റിൻകര: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 79-ാം ബൂത്ത് സമ്മേളനം അയിരൂർ ചാരുംക്കുഴിൽ കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മാരായമുട്ടം എം.എസ്.അനിൽ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് ബിനിൽ മണലുവിള അദ്ധ്യക്ഷത വഹിച്ചു. ബൂത്ത് പ്രസിഡന്റ് ചാരുംകുഴി കുട്ടപ്പൻ,തത്തിയൂർ വാർഡ് മെമ്പർ കാക്കണം മധു, മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റ് ശ്രീരാഗം ശ്രീകുമാർ,അയിരൂർ ബാബു,മണ്ണൂർ ശ്രീകുമാർ,സിജിൻ പുളിമാകോട്,ഷൈറിൻ അയിരൂർ എന്നിവർ സംസാരിച്ചു.