നെയ്യാറ്റിൻകര: നിയോജക മണ്ഡലത്തിൽ ഭരണാനുമതി ലഭിച്ച വിവിധ പദ്ധതികൾക്കായി കെ.ആൻസലൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ചു കോടി രൂപ അനുവദിച്ചു.ജനറൽ ആശുപത്രിയുടെ പുതിയ മന്ദിര നിർമ്മാണം,വെൺപകൽ സി.എച്ച്.സി,പെരുമ്പഴുതൂർ പി.എച്ച്.സി ഒ.പി യൂണിറ്റ് എന്നിവ പട്ടികയിലുൾപ്പെടുന്നു.പെരുമ്പഴുതൂർ ഗവ.ഹൈസ്കൂൾ ഓഡിറ്റോറിയം,മുള്ളുവിള എൽ.എം.എസ് എൽ.പി.എസ്,മാരായമുട്ടം സോവർ ഹിൽ ലൂഥറൻ എൽ.പി.എസ്,താന്നിമൂട് അമരവിള ജെ.ബി.എസ്,കുട്ടനിന്നതിൽ,മരിയാപുരം സെന്റ് മേരീസ് എൽ.പി.എസ് എന്നിവിടങ്ങളിൽ പാചകപ്പുര നിർമ്മാണത്തിനും തുക അനുവദിച്ചു.നഗരസഭയിലെയും കുളത്തൂർ,ചെങ്കൽ,തിരുപുറം,അതിയന്നൂർ പഞ്ചായത്തുകളിലെയും 41 സ്ഥലങ്ങളിലായി മിനിമാസ്റ്റ് ലൈറ്റുകളും നിയോജകമണ്ഡലത്തിലെ വിവിധയിടങ്ങളിൽ വെയിറ്റിംഗ് ഷെഡുകൾ സ്ഥാപിക്കാനും തുക അനുവദിച്ചു.പൊഴിയൂർ,പരുത്തിയൂർ തീരപ്രദേശത്തെ ഫിഷ് ലാൻഡിംഗ് സെന്റർ സംരക്ഷണം,നെയ്യാറ്റിൻകര നഗരസഭയിലെയും ചെങ്കൽ,കാരോട് പഞ്ചായത്തുകളിലെയും വിവിധ കനാലുകളിൽ പാലം,സംരക്ഷണ ഭിത്തി എന്നിവയുടെ നിർമ്മാണങ്ങൾക്കുള്ള തുകയും അനുവദിക്കപ്പെട്ട പദ്ധതികളിലുണ്ട്.