തിരുവനന്തപുരം: ഗുരു വീക്ഷണം ഏർപ്പടുത്തിയ ഭാഷാ പഠനത്തിനുള്ള ഗുരു നിത്യചൈതന്യയതി ജന്മശതാബ്ദി സാഹിത്യ അവാർഡ് ഡോ.കെ.രത്നമ്മയ്‌ക്ക്. നാളെ രാവിലെ 10.30ന് പേട്ട നന്ദനത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര സാഹിത്യ അക്കാഡമി മുൻ അംഗം ഡോ.കായംകുളം യൂനുസ് നൽകും. ചടങ്ങിൽ കെ.എസ്.ശിവരാജൻ,സുഗത്,ഡി.കൃഷ്ണമൂർത്തി,പേട്ട ജി.രവീന്ദ്രൻ,പ്ലാവിള ജയരാം,പി.ജി.ശിവബാബു, മണ്ണന്തല എ.കെ.മോഹനൻ,മണക്കാട് സി.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.