a

തിരുവനന്തപുരം: നുണ പറഞ്ഞു രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരെ ജനം തിരിച്ചറിയുമെന്നും അവരെ തള്ളിക്കളയണമെന്നും തിരുവനന്തപുരം ലോക‌്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

സി.പി.എം നേതാവ് ഇ.പി.ജയരാജനുമായി യാതൊരു ബന്ധവുമില്ല. നേരിട്ട് കണ്ടിട്ടുമില്ല. അദ്ദേഹത്തിന്റെ വൈദേകവുമായി തനിക്കോ, തനിക്ക് ബന്ധമുള്ളവർക്കോ, നിയന്ത്രണത്തിലുള്ള ഏതെങ്കിലും സ്ഥാപനത്തിനോ ബന്ധമില്ല. ആശയപാപ്പരത്തം കൊണ്ടാണ് ചിലർ നുണ പറയുന്നത്. കോൺഗ്രസ് നുണ പ്രചരിപ്പിച്ച് വോട്ടർമാർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയാണ്.

തെലങ്കാന ഫോർമുല ഇവിടെ നടപ്പാക്കാനാണ് കോൺഗ്രസ് ശ്രമം. തനിക്ക് ആരോടും ശത്രുതയില്ല, ആശയപരമായി മാത്രമാണ് വ്യത്യാസം. മുസ്ലിം വോട്ടുകൾ ഏകോപിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മുസ്ലിങ്ങൾ ഇടതുപക്ഷത്തേക്ക് പോകുന്നതിനെ തടയുകയാണ് കോൺഗ്രസ് നീക്കം. ബി.ജെ.പി- സി.പി.എം അന്തർധാരയുണ്ടെന്ന് പ്രചരിപ്പിക്കുന്നു. ഇ.പി മാത്രമല്ല താൻ നല്ല സ്ഥാനാർത്ഥിയെന്ന് പറഞ്ഞതെന്നും രാജീവ് ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.