തിരുവനന്തപുരം: ഇ.കെ.സുഗതൻ എഴുതി സദ്ഭാവനാ ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന ഗുരു നാരായണം എന്ന പുസ്‌തകത്തിന്റെ പ്രകാശനം 23ന് വൈകിട്ട് 3ന് കവടിയാർ ഭാരത് സേവക് സമാജ് ബിൽഡിംഗ്സിലുള്ള സദ്ഭാവനാ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കും. സദ്ഭാവനാ ട്രസ്റ്റ് ചെയർമാൻ ഡോ.ബി.എസ്.ബാലചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ അനിൽ,രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.ബിജു രമേശിന് ആദ്യ പ്രതി നൽകി പുസ്‌തകം പ്രകാശനം ചെയ്യും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ.തമ്പാൻ പുസ്‌തകം പരിചയപ്പെടുത്തും. സ്വാമി ബോധി തീർത്ഥ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രൊഫ.ജി.മോഹൻദാസ്,ഡോ.രാജാവാര്യർ എന്നിവർ സംസാരിക്കും. ഇ.കെ സുഗതൻ മറുപടി പ്രസംഗം നടത്തും. സദ്ഭാവനാ ട്രസ്റ്റ് സെക്രട്ടറി ജയശ്രീകുമാർ സ്വാഗതവും പബ്ളിക്കേഷൻ ഓഫീസർ സിന്ധു സുരേഷ് നന്ദിയും പറയും.