കല്ലമ്പലം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായി ജോലി ചെയ്യാൻ താത്പര്യമുള്ള റിട്ട.പൊലീസ് ഓഫീസർമാർ,വിമുക്ത സേനാംഗങ്ങൾ,പാരാ മിലിറ്ററി പോലീസ് ഉദ്യോഗസ്ഥർ,18 വയസ് കഴിഞ്ഞ എൻ.സി.സി /എസ്.പി.സി കേഡറ്റുകൾ എന്നിവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ രണ്ട് ദിവസത്തിനകം ബയോഡേറ്റ സഹിതം അയിരൂർ, കല്ലമ്പലം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.