
തിരുവനന്തപുരം : സ്റ്റാർട്ടപ്പ് സംരംഭകർ, വ്യവസായ പ്രമുഖർ, നിക്ഷേപകർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഫൗണ്ടേഴ്സ് മീറ്റ് ശനിയാഴ്ച വൈകിട്ട് 4ന് പത്തനംതിട്ട റാന്നി സെന്റ് തോമസ് കോളേജിൽ നടക്കും. കേരളത്തിലെ മികച്ച സ്റ്റാർട്ടപ്പ് സംരംഭകരുടെ സ്ഥാപകർ അനുഭവങ്ങളും കാഴ്‌ചപ്പാടുകളും പങ്കുവയ്ക്കും. സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, ഫിൻസാൽ റിസോഴ്സിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ ടിം മാത്യൂസ്, സാറ ബയോടെക് സ്ഥാപകനും സി.ഇ.ഒയുമായ നജീബ് ബിൻ ഹനീഫ് തുടങ്ങിയവർ പങ്കെടുക്കും. രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം. രജിസ്‌ട്രേഷന് : https://www.townscript.com/v2/e/17-edition-founders-met/booking/tickts