vd

തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനറും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി ജയരാജന് ബന്ധമുള്ള വൈദേകം റിസോർട്ടും തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നിരാമയ റിസോർട്ടും തമ്മിൽ കരാറുണ്ടെന്ന്പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.

കരാർ ഒപ്പുവച്ചശേഷം നിരാമയയുടെ ഉദ്യോഗസ്ഥർക്കൊപ്പം ഇ.പി ജയരാജന്റെ കുടുംബം നിൽക്കുന്നതിന്റെ ചിത്രമുണ്ട്. രാജീവ് ചന്ദ്രശേഖറോ ഇ.പി ജയരാജനോ നിഷേധിച്ചിട്ടില്ല. തമ്മിൽ കണ്ടിട്ടില്ലെന്നാണ് ഇരുവരും പറയുന്നത്. കൂടിയാലോചന നടത്തിയെന്ന് ഞങ്ങൾ ആരോപിച്ചിട്ടില്ല. പക്ഷെ, ആ കരാറിനെ തുടർന്നാണ് സ്ഥാപനങ്ങൾ ഒന്നായത്. സി.പി.എം- ബി.ജെ.പി എന്നു പറയുന്നതു പോലെയാണ് നിരാമയ- വൈദേകം റിസോർട്ട് എന്ന പേരുമാറ്റം. കൂടുതൽ തെളിവ് വേണമെങ്കിൽ കേസ് കൊടുക്കട്ടെ. കോടതിയിൽ മുഴുവൻ രേഖകളും ഹാജരാക്കാം.

വൈദേകത്തിൽ ഇൻകം ടാക്സ്, ഇ.ഡി പരിശോധനകൾ നടന്നിരുന്നു.ഇ.പി ബുദ്ധിപൂർവം നിരാമയയുമായി കരാറുണ്ടാക്കി. ഇതോടെ കേന്ദ്ര അന്വേഷണം നിലച്ചു.നിരാമയ സ്വന്തമല്ലെന്ന് രാജീവ് ചന്ദ്രശേഖർ പറയട്ടെ.

പലിടത്തും ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരുമെന്നും അവരുടെ പല സ്ഥാനാർത്ഥികളും മികച്ചതാണെന്നും എൽ.ഡി.എഫ് കൺവീനർ പറഞ്ഞത് കേന്ദ്രത്തെ സന്തോഷിപ്പിക്കാനാണ്. പിണറായി വിജയനാണ് പറയിപ്പിക്കുന്നത്. മാസപ്പടി, ലാവലിൻ കേസുകളെ ഭയപ്പെടുന്ന പിണറായി ബി.ജെ.പിക്ക് ഇടമുണ്ടാക്കിക്കൊടുക്കാൻ ശ്രമിക്കുകയാണ്. അത് നടക്കില്ല. ഒരിടത്തും ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. രണ്ടാം സ്ഥാനത്തുപോലും എത്തില്ല.

തൃശൂരിൽ അവർ ഒന്നിച്ചാലും യു.ഡി.എഫ് വിജയിക്കും. കരുവന്നൂരിലെ ഇ.ഡി അന്വേഷണം എങ്ങുമെത്തിയില്ല. ഇ.ഡിയെ ഉപയോഗിച്ച് സി.പി.എമ്മുകാരെ വിരട്ടി നിർത്തിയിരിക്കുകയാണ്.വിരലിൽ എണ്ണാവുന്ന സീറ്റുകളിൽ മത്സരിക്കുന്ന സി.പി.എമ്മാണ് മോദിയെ തഴെയിറക്കാൻ നടക്കുന്നതെന്നും സതീശൻ പരിഹസിച്ചു.

 കോ​ൺ​ഗ്ര​സി​ന്റേ​ത് ​നു​ണ​ക​ളു​ടെ രാ​ഷ്ട്രീ​യം​:​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖർ

​നു​ണ​ ​പ​റ​ഞ്ഞു​ ​രാ​ഷ്ട്രീ​യ​ ​നേ​ട്ടം​ ​കൊ​യ്യാ​ൻ​ ​ശ്ര​മി​ക്കു​ന്ന​വ​രെ​ ​ജ​നം​ ​തി​രി​ച്ച​റി​യു​മെ​ന്നും​ ​അ​വ​രെ​ ​ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും​ ​തി​രു​വ​ന​ന്ത​പു​രം​ ​ലോ​ക്സ​ഭ​ ​മ​ണ്ഡ​ലം​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ​ ​പ​റ​ഞ്ഞു.
സി.​പി.​എം​ ​നേ​താ​വ് ​ഇ.​പി.​ജ​യ​രാ​ജ​നു​മാ​യി​ ​യാ​തൊ​രു​ ​ബ​ന്ധ​വു​മി​ല്ല.​ ​നേ​രി​ട്ട് ​ക​ണ്ടി​ട്ടു​മി​ല്ല.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വൈ​ദേ​ക​വു​മാ​യി​ ​ത​നി​ക്കോ,​ ​ത​നി​ക്ക് ​ബ​ന്ധ​മു​ള്ള​വ​ർ​ക്കോ,​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ ​ഏ​തെ​ങ്കി​ലും​ ​സ്ഥാ​പ​ന​ത്തി​നോ​ ​ബ​ന്ധ​മി​ല്ല.​ ​ആ​ശ​യ​പാ​പ്പ​ര​ത്തം​ ​കൊ​ണ്ടാ​ണ് ​ചി​ല​ർ​ ​നു​ണ​ ​പ​റ​യു​ന്ന​ത്.​ ​കോ​ൺ​ഗ്ര​സ് ​നു​ണ​ ​പ്ര​ച​രി​പ്പി​ച്ച് ​വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ​ ​ഭി​ന്നി​പ്പു​ണ്ടാ​ക്കു​ക​യാ​ണ്.
തെ​ല​ങ്കാ​ന​ ​ഫോ​ർ​മു​ല​ ​ഇ​വി​ടെ​ ​ന​ട​പ്പാ​ക്കാ​നാ​ണ് ​കോ​ൺ​ഗ്ര​സ് ​ശ്ര​മം.​ ​ത​നി​ക്ക് ​ആ​രോ​ടും​ ​ശ​ത്രു​ത​യി​ല്ല,​ ​ആ​ശ​യ​പ​ര​മാ​യി​ ​മാ​ത്ര​മാ​ണ് ​വ്യ​ത്യാ​സം.​ ​മു​സ്ലിം​ ​വോ​ട്ടു​ക​ൾ​ ​ഏ​കോ​പി​പ്പി​ക്കാ​നാ​ണ് ​കോ​ൺ​ഗ്ര​സ് ​ശ്ര​മി​ക്കു​ന്ന​ത്.​ ​മു​സ്ലി​ങ്ങ​ൾ​ ​ഇ​ട​തു​പ​ക്ഷ​ത്തേ​ക്ക് ​പോ​കു​ന്ന​തി​നെ​ ​ത​ട​യു​ക​യാ​ണ് ​കോ​ൺ​ഗ്ര​സ് ​നീ​ക്കം.​ ​ബി.​ജെ.​പി​-​ ​സി.​പി.​എം​ ​അ​ന്ത​ർ​ധാ​ര​യു​ണ്ടെ​ന്ന് ​പ്ര​ച​രി​പ്പി​ക്കു​ന്നു.​ ​ഇ.​പി​ ​മാ​ത്ര​മ​ല്ല​ ​താ​ൻ​ ​ന​ല്ല​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ന്ന് ​പ​റ​ഞ്ഞ​തെ​ന്നും​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

 നാ​ലി​ട​ത്ത് സി.​പി.​എം -​ ​ബി.​ജെ.​പി​ ​ധാ​രണ: ചെ​ന്നി​ത്തല

ഇ​ട​തു​മു​ന്ന​ണി​ ​ക​ൺ​വീ​ന​ർ​ ​ഇ.​പി.​ജ​യ​രാ​ജ​ൻ​ ​മി​ടു​ക്ക​രെ​ന്ന് ​വി​ശേ​ഷി​പ്പി​ച്ച​ ​നാ​ല് ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് ​സി.​പി.​എം​ ​വോ​ട്ട് ​മ​റി​ച്ചു​ ​കൊ​ടു​ക്കു​മെ​ന്ന് ​സം​ശ​യി​ക്കു​ന്ന​താ​യി​ ​മു​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്ത​ൽ​ ​ആ​രോ​പി​ച്ചു.
ക​ഴി​ഞ്ഞ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ 69​ ​സീ​റ്റി​ൽ​ ​സി.​പി.​എം​ ​-​ ​ബി.​ജെ.​പി​ ​ധാ​ര​ണ​ ​ഉ​ണ്ടാ​യ​തി​നാ​ലാ​ണ് ​നാ​ലു​ ​ശ​ത​മാ​നം​ ​വോ​ട്ട് ​ബി.​ജെ.​പി​ക്ക് ​കു​റ​ഞ്ഞ​തും​ ​സി.​പി.​എ​മ്മി​ന് ​തു​ട​ർ​ ​ഭ​ര​ണം​ ​ല​ഭി​ച്ച​തും.​ ​ന്യാ​യ് ​യാ​ത്ര​ ​സ​മാ​പ​ന​ ​യോ​ഗ​ത്തി​ൽ​ ​സീ​താ​റം​ ​യെ​ച്ചൂ​രി​യും,​ ​ഡി.​രാ​ജ​യും​ ​വി​ട്ടു​നി​ന്ന​ത് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തി​യ​തി​നാ​ലാ​ണ്.​ ​രാ​ജ്യ​സ​ഭാ​ ​കാ​ലാ​വ​ധി​ ​അ​വ​സാ​നി​ക്കും​ ​മു​ൻ​പ് ​കെ.​സി.​വേ​ണു​ഗോ​പാ​ൽ​ ​മ​ത്സ​രി​ക്കു​ന്ന​ത് ​ആ​ല​പ്പു​ഴ​ ​സി.​പി.​എ​മ്മി​ൽ​ ​നി​ന്ന് ​തി​രി​ച്ചു​ ​പി​ടി​ക്കാ​നാ​ണ്.​ ​ആ​ദ്യം​ ​മോ​ദി​യെ​ ​താ​ഴെ​ ​ഇ​റ​ക്കു​ക,​ ​രാ​ജ്യ​സ​ഭാ​ ​സീ​റ്റ് ​പി​ന്നീ​ടെ​ന്ന​താ​ണ് ​കോ​ൺ​ഗ്ര​സ് ​നി​ല​പാ​ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.