
ആറ്റിങ്ങൽ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ കെയർ തിരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി. യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനായാണ് ഗാനം തയ്യാറാക്കിയത്. ഗാനത്തിന്റെ സി.ഡി കൺവെൻഷനിൽ വച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നൽകി പ്രകാശനം ചെയ്തു. ആറ്റിങ്ങൽ കെയർ ചെയർമാൻ ഷാജി ഷംസുദ്ധീൻ, യു.എ.ഇ ചാപ്ടർ ട്രഷറർ സജീർ സീമന്തപുരം,കോ ഓർഡിനേറ്റർമാരായ നാസറുദ്ധീൻ,അമീറുദ്ധീൻ,അനീഷ് ഭാസി,ശ്രീകുമാർ,ഷാജി ഇടവ എന്നിവർ ചടങ്ങിൽ പങ്കെടുത്തു