
ആറ്റിങ്ങൽ: അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നായവയ്‌പ് ഉത്സവത്തോടനുബന്ധിച്ചുള്ള ആവണിഞ്ചേരി പൂരം 23ന് നടക്കും.തൃക്കടവൂർ ശിവരാജു,പുത്തൻകുളം അനന്തപത്മനാഭൻ,തടത്താവിള രാജശേഖരൻ,കീഴൂട്ട് വിശ്വനാഥൻ,പേരൂർ ശിവൻ,പുത്തൻകുളം അർജ്ജുനൻ,പുത്തൻകുളം കേശവൻ എന്നീ ഏഴ് ഗജവീരൻമാർ ഇക്കുറി പൂരത്തിന് അണിനിരക്കും.23ന് രാവിലെ 9ന് അവനവഞ്ചേരി അമ്പലംമുക്ക് ജംഗ്ഷനിൽ ഗജവീരൻമാർക്ക് സ്വീകരണം നൽകും.10 മുതൽ ക്ഷേത്ര പരിസരത്ത് പൂരച്ചമയ പ്രദർശനം.വൈകിട്ട് 5ന് പൂരച്ചടങ്ങുകൾ ആരംഭിക്കും.5.15ന് മട്ടന്നൂർ ശങ്കരൻകുട്ടിമാരാരുടേയും സംഘത്തിന്റെയും മേളം.5.30ന് കുടമാറ്റം,രാത്രി 8ന് ആകാശപ്പൂരം.തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പൂരപ്പന്തലിന് വേദിയാകുന്നുവെന്ന പ്രത്യേകത ഇത്തവണ ആവണിഞ്ചേരി പൂരത്തിനുണ്ട്.പാലക്കാട് നിന്നുള്ള പ്രത്യേക സംഘമാണ് പതിനഞ്ചിലധികം ദിവസം കൊണ്ട് പൂരപ്പന്തൽ ഒരുക്കിയത്.കാർഷിക,വ്യാവസായിക മേള,അമ്യൂസ്മെന്റ് പാർക്ക്,വൈദ്യുത ദീപാലങ്കാരം എന്നിവയും പൂരത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.