വെള്ളനാട്: വെള്ളനാട് ഭഗവതീ ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്ത് അവലോകന യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ ഉദ്ഘാടനം ചെയ്‌തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ,ഗ്രാമ പഞ്ചായത്തംഗങ്ങളായ വെള്ളനാട് കൃഷ്ണകുമാർ,കടുവാക്കുഴി ബിജുകുമാർ,ടി.റോബർട്ട്,ജി.സന്തോഷ് കുമാർ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ,പൊലീസ്,ഫയർഫോഴ്സ്,ആരോഗ്യം, പഞ്ചായത്ത്,വാട്ടർ അതോറിട്ടി,ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തും ക്ഷേത്രവും ചേർന്ന് 22ന് രാവിലെ 11ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ യോഗം ചേരും. ഏപ്രിൽ ഒന്നുമുതൽ 10വരെയാണ് മീനഭരണി ഉത്സവം.