ആറ്റിങ്ങൽ:എൽ.ഡി.എഫ് ആറ്റിങ്ങൽ വെസ്റ്റ് മേഖല തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.രാമു ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി സി.എസ്.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി. എം ജില്ലാ കമ്മിറ്റി അംഗം ജി.സുഗുണൻ, ഒ.എസ്.അംബിക എം.എൽ.എ, അഡ്വ.ബി.സത്യൻ ,മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.പ്രദീപ്,ആർ രാജു,സി. ദേവരാജൻ,സി.ജി വിഷ്ണു ചന്ദ്രൻ,സി.പി.ഐ നേതാക്കളായ അവനവഞ്ചേരി രാജു, അഡ്വ എം മൊഹസിൻ,ആർ.ജെ.ഡി നേതാവ് കെ.എസ്.ബാബു,ജെ.ഡി.എസ് നേതാവ് വല്ലൂർ രാജീവ്, കേരള കോൺഗ്രസ് നേതാവ് എ.എം സാലി,എൻ.സി.പി നേതാവ് മുകേഷ് പോറ്റി,മേഖലാ സെക്രട്ടറി അഡ്വ.എൻ.മോഹനൻ നായർ, മുനിസിപ്പൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് മേഖലാകമ്മിറ്റി ചെയർമാൻ എം.മൊഹ്സിൻ,കൺവീനർ അഡ്വ.എൻ മോഹനൻ നായർ എന്നിവരെ തിരഞ്ഞെടുത്തു.