
ശിവഗിരി: ഗുരുധർമ്മ പ്രചാരണസഭയുടെ യുവജന വിഭാഗമായ ഗുരുധർമ്മ പ്രചാരണയുവജനസഭ കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ മരുത്വാമലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. സഭയുടെ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരിയുടെ നേതൃത്വത്തിൽ രാവിലെ 6 ന് തുടങ്ങിയ ശുചീകരണ പ്രവർത്തനങ്ങൾ 11 മണി വരെ തുടർന്നു. സ്വാമി വിരജാനന്ദഗിരി, സഭ രജിസ്ട്രാർ അഡ്വ. പി.എം. മധു, യുവജനസഭ ചെയർമാൻ രാജേഷ് സഹദേവൻ അമ്പലപ്പുഴ, വൈസ് ചെയർമാൻമാരായ ഡോ. അമൃത്, അമൽ സോമ രാജ് ഗാന്ധിഭവൻ, ഹരിപ്രസാദ്, ബിമൽ ശ്രീധർ, സുപ്രഭൻ, കൃഷ്ണ , അംബിക ബിജു, അമ്പിളി മധു, അഡ്വ. ധന്യ ബാബു തുടങ്ങിയവർ പങ്കെടുത്തു.