mla

ആര്യനാട്:എം.എൽ.എ ഫണ്ടിൽ നിന്ന് 5,64,500 രൂപ ചെലവഴിച്ച് മണ്ഡലത്തിലെ സ്‌കൂളുകൾക്കും ഗ്രന്ഥശാലകൾക്കും വാങ്ങി നൽകുന്ന പുസ്‌തകങ്ങളുടെ വിതരണോദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു.ആര്യനാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.വിജുമോഹൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കളക്ടർ ജെറോമിക്‌ ജോർജ്ജ്‌ പുസ്തക വിതരണം നിർവഹിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഹരിസുധൻ,ബി.ഡി.ഒ എസ്‌.ജീവൻ,കാട്ടാക്കട താലൂക്ക്‌ ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.രാജഗോപാൽ,ജയകുമാർ എന്നിവർ സംസാരിച്ചു.മണ്ഡലത്തിലെ 23 സ്കൂളുകൾക്കും രണ്ട് കോളേജുകൾക്കും നാല്‌ ഗ്രന്ഥശാലകൾക്കുമാണ്‌ പുസ്തകങ്ങൾ വിതരണം ചെയ്തത്‌.