തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാകേന്ദ്രങ്ങളിൽ നിന്ന് മൂല്യനിർണ്ണയ കേന്ദ്രങ്ങളിലേക്ക് ഉത്തരക്കടലാസ് അയയ്ക്കാനുള്ള സ്റ്റാംപിന് പണം അനുവദിച്ചു. തുക ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്ന് പരീക്ഷാ ചുമതലയുള്ള പ്രധാനാദ്ധ്യാപകർക്ക് കൈമാറിയിട്ടുണ്ട്.