
നെടുമങ്ങാട്: പൗരത്വ ബിൽ ഭേദഗതിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അഴിക്കോട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴീക്കോട് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.ജ്യോതിഷ് കുമാർ ഉദ്ഘാടനം ചെയ്‌തു.
കോൺഗ്രസ് വാർഡ് പ്രസിഡന്റ് അയൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. അഴീക്കോട് വലിയപള്ളി ഇമാം അബ്ദുൽ വാഹിദ് അൽ കാഫിമി മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്ത് പ്രസിഡന്റ് പി.എ.ബഷീർ,എൻ.ജി.ഒ അസോസിയേഷൻ നേതാവ് ജാഫർ ഖാൻ,മുണ്ടേല പ്രവീൺ, ഇ.എ.സലാം രമേഷ് ചന്ദ്രൻ,ഷാജഹാൻ അഴീക്കോട്, ബഷറുദ്ദീൻ റാസി,ഷാജഹാൻ എന്നിവർ സംസാരിച്ചു.