വെള്ളറട: ജനാധിപത്യ കേരള കോൺഗ്രസ് കുന്നത്തുകാൽ മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ജനാധിപത്യ കേരള കോൺഗ്രസ് കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലട നാരായണപിള്ള നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രവർത്തക കൺവെൻഷനും കർഷക സംഗമവും ജില്ലാ വർക്കിംഗ് പ്രസിഡന്റ് ആന്റണി വെള്ളറട ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം റോബിൻ പ്ളാവിള മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ മുതിർന്ന കർഷകരെ ആദരിക്കുകയും ദില്ലിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്‌തു. മണവാരി ജോൺസൺ നാടാർ,പാറശാല നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സ്വാമിദാസ് മാസ്റ്റർ പാർട്ടിയിൽ പുതിയതായി എത്തിയവർക്കുള്ള മെമ്പർ ഷിപ്പ് വിതരണം ചെയ്തു. അനീഷ്,​ സുരേഷ്,​ ഷിജിൻ ജോയി,​ ജിനേഷ് വരമ്പിൽ,​ ഡോ.കുര്യൻ,​ എഡ്വിൻ,​ ബെൻസിഗർ,​ വിനീത,​ മണിയൻ തുടങ്ങിയവർ സംസാരിച്ചു.