തിരുവനന്തപുരം: ഡിഎ കുടിശിക നിഷേധിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ആർ ഷമീം അദ്ധ്യക്ഷത വഹിച്ചു. 21 ശതമാനം ഡിഎ കുടിശികയിൽ രണ്ട് ശതമാനം മാത്രം വിതരണം ചെയ്ത് കുടിശികയുടെ കാര്യം ഉത്തരവിൽ പരാമർശിക്കാതിരുന്നത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്നും വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ അർഹമായ ക്ഷാമബത്ത വിതരണം ചെയ്യാത്ത സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും കെ. അബ്ദുൽ മജീദ് പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ അനിൽ വട്ടപ്പാറ, ടി.എ ഷാഹിദ റഹ്‌മാൻ, എൻ.രാജ്‌മോഹനൻ, അനിൽ വെഞ്ഞാറമൂട്, എസ്. രമേശൻ, ജയചന്ദ്രൻ, നെയ്യാറ്റിൻകര പ്രിൻസ്, പ്രദീപ് നാരായൺ, ജിനിൽ ജോസ്, എൻ.സാബു, ജെ.സജീന, ബിജു തോമസ്, മധു ടി.ഐ, സി.ആർ ആത്മകുമാർ, ബിജു ജോബായ് എന്നിവർ സംസാരിച്ചു.