
തിരുവനന്തപുരം: ചിറ്റല്ലൂർ വയലിക്കട റസിഡന്റ്‌സ് അസോസിയേഷന്റെ വാർഷിക സമ്മേളനവും കുടുംബ സംഗമവും ഡോ.ജോൺ പണിക്കർ ഉദ്‌ഘാടനം ചെയ്തു. ഡോ.കവടിയാർ രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൗൺസിലർമാരായ അജിത് രവീന്ദ്രൻ,ആർ.സുരകുമാരി, ഡോ.അരുൺകുമാർ,ഓമന എൽ.നായർ,എസ്.കെ.പരമേശ്വരൻ നായർ,ജോ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു. ഭാരവാഹികളായി ഡോ.കവടിയാർ രാമചന്ദ്രൻ (പ്രസിഡന്റ്),ഓമന എൽ.നായർ( സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.