തിരുവനന്തപുരം:റംസാൻ മാസത്തിൽ നിർദ്ധനർക്ക് ഭക്ഷ്യക്കിറ്റും വസ്ത്രങ്ങളും വിതരണം ചെയ്യുന്ന കേരള മുസ്ളീം ജമാ അത്ത് കൗൺസിലിന്റെ പരിപാടി ഇന്നാരംഭിക്കും. സംസ്ഥാന തല ഉദ്ഘാടനം രാവിലെ 11ന് നെയ്യാറ്റിൻകരയിൽ നൂറുൽ ഇസ്ളാം യൂണിവേഴ്സിറ്റി പ്രോ ചാൻസലർ എം.എസ്.ഫൈസൽ നിർവഹിക്കും. കൗൺസിൽ ചെയർമാൻ കരമന ബയാർ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് സംസ്ഥാന വ്യാപകമായി വിതരണ പരിപാടി നടത്തും. അഡ്വ.എം.എ.സിറാജുദ്ദീൻ,ഗുൽസാർ അഹമ്മദ് സേട്ട്,മുഹമ്മദ് ബഷീർബാബു എന്നിവർ രക്ഷാധികാരികളും നിംസ് മെഡിസിറ്റി എം.ഡി എം.എസ്.ഫൈസൽഖാൻ ചെയർമാനും കെ.എച്ച്.എം.അഷ്റഫ് ജനറൽ കൺവീനറും പി.സയ്യദലി ട്രഷററുമായുള്ള റംസാൻ റിലീഫ് കമ്മിറ്റിയാണ് വിതരണം നടത്തുന്നത്. ഏപ്രിൽ 3ന് വിതരണത്തിന്റെ സമാപനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.