തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ തങ്കരഥത്തിലുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്ത് 21ന് നടക്കും. രാവിലെ 8.30ന് ദീപാരാധനയ്ക്കുശേഷം ക്ഷേത്ര സന്നിധിയിൽ നിന്ന് വാദ്യമേളങ്ങളോടെ പുറത്തെഴുന്നള്ളത്ത് പുറപ്പെടും. വിവിധ സ്ഥലങ്ങളിൽ താലപ്പൊലി,മുത്തുക്കുട,പഞ്ചവാദ്യം,ചെണ്ടമേളം,നെയ്യാണ്ടിമേളം, തെയ്യംതിറ,മയൂര നൃത്തം,അമ്മൻപൂക്കാവടി എന്നിവയോടുകൂടി സഞ്ചരിച്ച് ക്ഷേത്രംവക പുതിയ റോഡിൽകൂടി ക്ഷേത്ര സന്നിധിയിലെത്തിച്ചേരും.
ഇന്നത്തെ ചടങ്ങുകൾ
രാവിലെ 6.10ന് ഗണപതിഹോമം,8.30ന് പന്തീരടിപൂജ, 9.30ന് നവകം,കലശാഭിഷേകം,ഉച്ചയ്ക്ക് 12.30ന് ഉച്ചപൂജ,ദീപാരാധന,1ന് നട അടയ്ക്കൽ, വൈകിട്ട് 6.30ന് ദീപാരാധന,രാത്രി 7ന് ഭഗവതിസേവ,7.45ന് പുഷ്പാഭിഷേകം,11ന് നട അടയ്ക്കൽ,പള്ളിയുറക്കം.
കലാപരിപാടികൾ
സ്റ്റേജ് 1: രാവിലെ 6 മുതൽ 11 വരെ വിവിധ ഭജന സമിതികളുടെ ഭജനകളും സംഗീതാർച്ചനകളും,ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5.30 വരെ സംഗീതക്കച്ചേരി,തിരുവാതിര,വൈകിട്ട് 6 മുതൽ കഥകളി.
സ്റ്റേജ് 2: രാവിലെ 7.30ന് ശ്രീ ദുർഗാ സഹസ്ര നാമജപവും ദേവീമാഹാത്മ്യ പാരായണവും, ഭക്തിഗാനസുധ, 5.15ന് ശാസ്ത്രീയ നൃത്തങ്ങൾ,6ന് ഭക്തിഗാനമേള, രാത്രി 8ന് ഗാനമേള.