തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ രൂപീകൃത 'മേരാ പെഹ്‌ല വോട്ട് ദേശ് കേ ലിയെ' പരിപാടിയുടെ ഭാഗമായി ഇലക്ട്രൽ ലിറ്ററസി അവബോധ ക്ലാസ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.ആർ.ജിത ഉദ്ഘാടനം ചെയ്തു. കോളേജ് സ്‌പെഷ്യൽ ഓഫീസർ ഡോ.സി.മോഹൻ ശ്രീകുമാർ ആമുഖ പ്രഭാഷണം നടത്തി. കോളേജ് പൊളിറ്റിക്കൽ സയൻസ് അസിസ്റ്റന്റ് പ്രൊഫസർ ടി.അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് വോളന്റിയർമാരായ അദ്വൈത,അമൃത ശശിധരൻ,ആര്യ,പവിൻ കൈലാസ് തുടങ്ങിയവർ പങ്കെടുത്തു.