തിരുവനന്തപുരം: കാലത്തിന് മായ്‌ക്കാനാവാത്ത ധിഷണശാലിയാണ് കെ.ബാലകൃഷ്ണനെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ പറഞ്ഞു. സമൂഹത്തിൽ നടത്തിയ ഇടപെടലുകളാണ് കേരളത്തിന് അദ്ദേഹം നൽകിയ സംഭാവന. പൊതുജീവിതത്തിൽ അതാണ് തനിക്ക് മാതൃക. ബ്രിട്ടീഷ് ഭരണകൂടത്തിനും രാജവാഴ്ചയ്‌ക്കുമെതിരെ ധീരതയോടെ പോരാടിയ ബാലകൃഷ്‌ണനെ നിരവധി പ്രാവശ്യം അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചെങ്കിലും ആ ഉരുക്ക് മനസിന്റെ സമരവീര്യത്തെ തകർക്കാനായില്ല. അത്തരം മനസിന്റെ ഉടമകളാണ് കാലഘട്ടത്തിനാവശ്യമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.