പാറശാല: ഊരമ്പ് കുഴിഞ്ഞാൻവിള സെന്റ് മേരീസ് മലങ്കര കത്തോലിക്ക ചർച്ചിന്റെ തിരുനാളിനോടനുബന്ധിച്ച് പോൾരാജ് ആൻഡ് കമ്പനി നടത്തിവരുന്ന 35ാമത് ധനസഹായ വിതരണത്തിന് അർഹരായ വ്യക്തികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ജാതിമത ഭേദമന്യേ തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് കുടുംബങ്ങളിലെ വധുവിന്റെ വീട്ടുകാർക്കായി 2 ലക്ഷം രൂപാ വീതം ധനസഹായമായി നൽകും. വിധവകൾ, രക്ഷിതാക്കൾ ഇല്ലാത്തവർ,സാമ്പത്തികമായി പിന്നാക്കം നൽകുന്നവർ,പെൺകുട്ടികൾ മാത്രമുള്ള മാതാപിതാക്കൾ എന്നിവർക്ക് മുൻഗണന നൽകും. ധനസഹായം ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 25 നും സെപ്തംബർ 5നും മദ്ധ്യേ വിവാഹം നടത്താൻ ആഗ്രഹിക്കുന്നവരായിരിക്കണം. ധനസഹായത്തിനായുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30.അർഹരായവരെ തിരഞ്ഞെടുക്കുന്നതിനായി ഫാ.ജോസ് കോണത്തുവിള രക്ഷാധികാരിയായും ഡോ.വിത്സൺ എഫ്,എം.സിന്ധുകുമാർ എന്നിവർ യഥാക്രമം കൺവീനറും കോ-ഓർഡിനേറ്ററുമായുള്ള ഏഴംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.