
തിരുവനന്തപുരം: ബി.ഡി.ജെ.എസ് കോവളം നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി വേണുകാരണവർ ഉദ്‌ഘാടനം ചെയ്തു. എസ്.ആർ.സുജിത് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി അജി കല്ലംപള്ളി മുഖ്യപ്രഭാഷണം നടത്തി. വരുൺ കൃഷ്ണൻ,ഷിബു വേങ്ങപ്പൊറ്റ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി എസ്.ആർ.സുജിത്(പ്രസിഡന്റ്),അജേഷ് ജയൻ കട്ടച്ചൽക്കുഴി, എം.എ.ധനേഷ് വെങ്ങാനൂർ,മനു (വൈസ് പ്രസിഡന്റുമാർ),വരുൺ കൃഷ്ണൻ കണ്ണൻകുഴി,രാജേഷ് വേങ്ങപ്പൊറ്റ,കൃഷ്ണൻ വിഴിഞ്ഞം (സെക്രട്ടറിമാർ),അഭിജിത്,ശ്രീകുമാർ,വിഷ്ണു പുന്നമൂട്,വിധിൻ (ജോയിന്റ് സെക്രട്ടറിമാർ),ഷിബു വേങ്ങപ്പൊറ്റ (ട്രഷറർ),അശോകൻ, എസ്.സജീവ് (ജില്ലാ കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.