mar-ivanios-school

പാറശാല: മാലിന്യ സംസ്കരണ സംവിധാനമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷനും കാരോട് പഞ്ചായത്തും സംയുക്തമായി നടപ്പാക്കിയ ഹരിതവിദ്യാലയം ശുചിത്വ വിദ്യാലയമെന്ന പദ്ധതി വിജയകരമായി നടപ്പാക്കിയതിന് അമ്പിളിക്കോണം മാർ ഇവാനിയോസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹരിതകേരളം മിഷൻ ടീം ഓഡിറ്റ് പരിശോധന നടത്തിയതിനെ തുടർന്നാണ് അവാർഡ്. കാരോട് പഞ്ചായത്ത് പ്രസിഡന്റ് സി.എ ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.ആൻസലൻ എം.എൽ.എ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ തുഷ്ടിക്ക് അവാർഡ് സമ്മാനിച്ചു.